- സൽകർമ്മികളുമായി കൂട്ടുകൂടാനും സുഹൃത്തുക്കളെ ശ്രദ്ധയോടെ തിരഞ്ഞെടുക്കാനുമുള്ള കൽപ്പനയും, ചീത്ത കൂട്ടുകാരോട് കൂട്ടുകൂടുന്നതിൽ നിന്നുള്ള വിലക്കും.
- കൂട്ടുകാരൻ്റെ കാര്യം മാത്രമാണ് നബി -ﷺ- ഈ ഹദീഥിൽ പറഞ്ഞത്; കുടുംബക്കാരനെ കുറിച്ച് അവിടുന്ന് പറഞ്ഞില്ല. കാരണം കൂട്ടുകാരനെ നിനക്ക് തിരഞ്ഞെടുക്കാൻ സാധിക്കും. കുടുംബക്കാരെയും സഹോദരനെയും തിരഞ്ഞെടുക്കുന്നതിൽ നിനക്ക് യാതൊരു പങ്കുമില്ല.
- ചിന്തിച്ചും ആലോചിച്ചും മാത്രമേ കൂട്ടുകാരെ തിരഞ്ഞെടുക്കാവൂ.
- മുഅ്മിനീങ്ങളെ സുഹൃത്തുക്കളായി സ്വീകരിച്ചു കൊണ്ട് ഒരാൾക്ക് തൻ്റെ ദീൻ നന്നാക്കാൻ കഴിയും. അധർമ്മികളെ കൂട്ടുകാരായി സ്വീകരിക്കുന്നത് അവൻ്റെ ദീനിൽ കുറവ് വരുത്തുകയും ചെയ്യും.