- അലിയ്യു ബ്നു അബീ ത്വാലിബ് -رَضِيَ اللَّهُ عَنْهُ- വിൻ്റെ ശ്രേഷ്ഠതയും, അദ്ദേഹം അല്ലാഹുവിനെയും റസൂലിനെയും സ്നേഹിക്കുന്ന വ്യക്തിയാണെന്നും അല്ലാഹുവും അവൻ്റെ റസൂലും അദ്ദേഹത്തെ സ്നേഹിക്കുന്നുണ്ടെന്നുമുള്ള അവിടുത്തെ സാക്ഷ്യവും.
- സ്വഹാബികൾക്ക് നന്മകളോടുണ്ടായിരുന്ന താൽപ്പര്യവും അതിലേക്ക് അവർ നടത്തിയിരുന്ന മത്സരവും.
- യുദ്ധവേളകളിൽ പാലിക്കേണ്ട ഇസ്‌ലാമിക മര്യാദകൾ. യുദ്ധത്തിനിടയിൽ ഒരാവശ്യവുമില്ലാത്ത ശബ്ദങ്ങൾ പുറപ്പെടുവിക്കുകയോ, വിവേകമില്ലാത്ത പ്രവർത്തനങ്ങളോ പാടില്ല.
- യഹൂദർക്കെതിരെ വിജയം ലഭിക്കുമെന്ന് നബി -ﷺ- മുൻകൂട്ടി അറിയിച്ചതും, അല്ലാഹുവിൻ്റെ അനുമതിയോടെ -അവിടുത്തെ കൈകളിലൂടെ- അലി -رَضِيَ اللَّهُ عَنْهُ- വിൻ്റെ കണ്ണിൻ്റെ രോഗം സുഖപ്പെട്ടതും നബി -ﷺ- യുടെ നുബുവത്തിൻ്റെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന തെളിവുകളിൽ പെട്ടതാണ്.
- അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഉദ്ദേശ്യം ജനങ്ങൾ ഇസ്‌ലാമിൽ പ്രവേശിക്കുക എന്നതാണ്.
- പ്രബോധനം ക്രമേണ ക്രമേണയായി നടത്തുകയാണ് വേണ്ടത്. രണ്ട് സാക്ഷ്യവചനങ്ങൾ ഉച്ചരിച്ചു കൊണ്ട് ഇസ്‌ലാമിലേക്ക് പ്രവേശിക്കാനാണ് ഒരു കാഫിറിനോട് ആദ്യം ആവശ്യപ്പെടേണ്ടത്. അതിന് ശേഷമാണ് ഇസ്‌ലാമിലെ മറ്റു നിർബന്ധ കർമങ്ങൾ പറഞ്ഞു കൊടുക്കേണ്ടത്.
- ഇസ്‌ലാമിലേക്ക് പ്രബോധനം നടത്തുന്നതിൻ്റെ ശ്രേഷ്ഠതയും, പ്രബോധകനും പ്രബോധിതനും അതിലൂടെ ലഭിക്കുന്ന നന്മകളും. പ്രബോധിതൻ ചിലപ്പോൾ സന്മാർഗത്തിലേക്ക് വന്നെത്തിയേക്കാം. പ്രബോധകന് മഹത്തരമായ പ്രതിഫലം ലഭിക്കുകയും ചെയ്യും. അല്ലാഹുവിനാണ് കൂടുതൽ അറിയുക.