- സന്മാർഗത്തിലേക്കുള്ള പ്രബോധനത്തിൻ്റെ ശ്രേഷ്ഠത - അതെത്ര കുറച്ചാണെങ്കിലും കൂടുതലാണെങ്കിലും - അതിലേക്ക് ക്ഷണിക്കുന്നവന് ആ പ്രവർത്തി ചെയ്യുന്നവൻ്റേതിന് സമാനമായ പ്രതിഫലമുണ്ട്. അല്ലാഹുവിൻ്റെ അപാരമായ ഔദാര്യത്തിലും അവൻ്റെ പരിപൂർണ്ണമായ ഉദാരതയിലും പെട്ടതാണത്.
- വഴികേടിലേക്ക് - അതെത്ര കുറച്ചാണെങ്കിലും കൂടുതലാണെങ്കിലും - ക്ഷണിക്കുന്നതിൻ്റെ ഗൗരവം. വഴികേടിൻ്റെ പ്രബോധകർക്ക് അവരെ പിൻപറ്റുന്നവരുടെയെല്ലാം പാപഭാരമുണ്ട്.
- പ്രവർത്തനത്തിനുള്ള പ്രതിഫലം അതിൻ്റെ രൂപവും രീതിയും അനുസരിച്ചായിരിക്കും. ആരെങ്കിലും നന്മയിലേക്ക് ക്ഷണിച്ചാൽ അവന് ആ നന്മ പ്രവർത്തിച്ചവൻ്റേതിന് തുല്യമായ പ്രതിഫലം ലഭിക്കും. ആരെങ്കിലും തിന്മയിലേക്ക് ക്ഷണിച്ചാൽ അവന് ആ തിന്മ പ്രവർത്തിച്ചവൻ്റെ പാപഭാരം തുല്യമായി നൽകപ്പെടും.
- ജനങ്ങൾ കാണുന്ന വിധത്തിൽ തിന്മകൾ ചെയ്യുമ്പോൾ മറ്റുള്ളവർ ഇക്കാര്യത്തിൽ തന്നെ പിൻപറ്റുകയും, അതിലൂടെ -വാക്ക് കൊണ്ട് തിന്മ ചെയ്യാൻ പ്രേരിപ്പിച്ചില്ലെങ്കിലും- തൻ്റെ പ്രവർത്തി കണ്ടുകൊണ്ട് പിൻപറ്റിയവരുടെ പാപഭാരം തനിക്കുണ്ടാവുകയും ചെയ്തേക്കുമോ എന്ന കാര്യം ഓരോ മുസ്‌ലിമായ വ്യക്തിയും കരുതിയിരിക്കേണ്ടതുണ്ട്.