- സാമൂഹിക സ്ഥിതിയെ കാത്തുരക്ഷിക്കുന്നതിലും സമൂഹത്തെ രക്ഷയിലേക്ക് നയിക്കുന്നതിലും നന്മ കൽപ്പിക്കുന്നതിനും തിന്മ വിരോധിക്കുന്നതിനും ഏറെ പ്രാധാന്യമുണ്ട്.
- അദ്ധ്യാപനത്തിൽ സ്വീകരിക്കാവുന്ന വഴികളിലൊന്നാണ് ഉദാഹരണങ്ങൾ വിവരിക്കുക എന്നത്. ആശയങ്ങൾ കാണുന്നത് പോലെ മനസ്സിന് ബോധ്യമാകാൻ അത് സഹായകമാണ്.
- പരസ്യമായി തിന്മ ചെയ്യപ്പെടുകയും അതിനെ എതിർക്കാതിരിക്കുകയും ചെയ്യുക എന്നത് എല്ലാവർക്കും ഉപദ്രവകരമായി ബാധിക്കുന്ന കുഴപ്പമാണ്.
- തിന്മകൾ പ്രവർത്തിക്കുന്നവരെ ഭൂമിയിൽ കുഴപ്പങ്ങൾ വ്യാപിപ്പിക്കാൻ വിടുന്നതിലൂടെയാണ് സമൂഹങ്ങൾ നശിക്കുക.
- നല്ല ഉദ്ദേശ്യമുണ്ട് എന്നത് കൊണ്ട് കൊണ്ട് മാത്രം തെറ്റായ പ്രവർത്തനങ്ങൾ ശരിയായി മാറുകയില്ല.
- മുസ്‌ലിം സാമൂഹിക ഘടനയിൽ അതിൻ്റെ കെട്ടുറപ്പ് കാത്തുസൂക്ഷിക്കുക എന്ന ബാധ്യത എല്ലാവർക്കുമുണ്ട്; അത് ഏതെങ്കിലും ഒരു വ്യക്തിയിൽ മാത്രം കേന്ദ്രീകൃതമല്ല.
- സമൂഹത്തിലെ ഒരു വിഭാഗം മാത്രം ചെയ്യുന്ന തിന്മകൾ എതിർക്കപ്പെടാതിരുന്നാൽ അതിനുള്ള ശിക്ഷ പൊതുവായി ബാധിക്കപ്പെടാം.
- തിന്മ ചെയ്യുന്നവർ തങ്ങളുടെ പ്രവർത്തികൾ ഉപകാരപ്രദമാണെന്ന് ദ്യോതിപ്പിക്കുന്ന വിധത്തിലാണ് അവതരിപ്പിക്കാറുള്ളത്. കപടവിശ്വാസികൾ ഈ പറഞ്ഞതിന് ഏറ്റവും വലിയ ഉദാഹരണമാണ്.