- നബി -ﷺ- യുടെ വിനയം നോക്കൂ; തൻ്റെ അനുചരനായ മുആദ് -رَضِيَ اللَّهُ عَنْهُ- വിനെ അവിടുന്ന് തൻ്റെ വാഹനപ്പുറത്ത്, പിറകിലിരുത്തി യാത്ര ചെയ്യുമായിരുന്നു.
- നബി -ﷺ- യുടെ മനോഹരമായ അദ്ധ്യാപനരീതി. അവിടുന്ന് മുആദ് -رَضِيَ اللَّهُ عَنْهُ- വിൻ്റെ ശ്രദ്ധ പൂർണ്ണമായി ലഭിക്കുന്നതിന് വേണ്ടി അദ്ദേഹത്തെ ആവർത്തിച്ച് വിളിച്ചു.
- ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുൻ റസൂലുല്ലാഹ് എന്ന സാക്ഷ്യ വചനം അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടണമെങ്കിൽ അത് സത്യസന്ധമായ ഹൃദയത്തോടെ, അതിൻ്റെ ആശയം ഉറച്ചു വിശ്വസിക്കുന്ന നിലയിൽ പറയേണ്ടതുണ്ട്. കളവായി പറയുന്നവനും സംശയത്തോടെ പറയുന്നവനും അത് പ്രയോജനം ചെയ്യുകയില്ല.
- തൗഹീദിൻ്റെ (അല്ലാഹുവിനെ മാത്രം ആരാധിച്ചവർ) വക്താക്കൾ നരകത്തിൽ ഒരിക്കലും ശാശ്വതരാക്കപ്പെടുകയില്ല. തങ്ങളുടെ തിന്മകൾ കാരണത്താൽ അവർ നരകത്തിൽ പ്രവേശിച്ചാൽ തന്നെയും ആ തിന്മകളിൽ നിന്ന് ശുദ്ധീകരിക്കപ്പെട്ടതിന് ശേഷം അവർ അതിൽ നിന്ന് പുറത്തു കടക്കുന്നതാണ്.
- രണ്ട് സാക്ഷ്യവചനങ്ങൾ സത്യസന്ധമായി പറയുന്നതിൻ്റെ ശ്രേഷ്ഠത.
- ചില സന്ദർഭങ്ങളിൽ ഒരു ഹദീഥ് പറയുന്നത് കൊണ്ട് പ്രയോജനത്തേക്കാൾ ഉപദ്രവം സംഭവിക്കുമെന്നാണെങ്കിൽ അത് പറയുന്നത് മാറ്റിവെക്കുന്നത് അനുവദനീയമാണ്.