- ഇസ്‌ലാമിക സാമൂഹ്യവ്യവസ്ഥയിൽ എല്ലാവരുടെ മേലും ഉത്തരവാദിത്തങ്ങളുണ്ട്; ഓരോരുത്തരുടെയും കഴിവും സ്ഥാനവും അനുസരിച്ച് അതിൽ മാറ്റങ്ങളുണ്ടായിരിക്കും എന്ന് മാത്രം.
- സ്ത്രീകൾക്കുള്ള ഉത്തരവാദിത്തത്തിൻ്റെയും ബാധ്യതയുടെയും ഗൗരവം. തൻ്റെ ഭർത്താവിൻ്റെ വീട്ടിലുള്ളവരുടെ അവകാശങ്ങൾ ശ്രദ്ധിക്കുകയും, തൻ്റെ കുട്ടികളോടുള്ള ബാധ്യതകൾ നിറവേറ്റുകയും ചെയ്യാൻ അവൾ ശ്രദ്ധിക്കേണ്ടതുണ്ട്.