- നബി -ﷺ- യുടെ പ്രവാചകത്വത്തിൻ്റെ തെളിവാണ് ഈ ഹദീഥ്. തൻ്റെ ഉമ്മത്തിൽ സംഭവിക്കാനിരിക്കുന്ന കാര്യം അവിടുന്ന് മുൻപേ പ്രവചിച്ചിരിക്കുന്നു. അവിടുന്ന് -ﷺ- പറഞ്ഞത് പോലെ അത് സംഭവിക്കുകയും ചെയ്തു.
- പ്രയാസം ബാധിക്കാനിരിക്കുന്നവരെ അതിനെ കുറിച്ച് മുൻപ് തന്നെ അറിയിക്കുന്നത് അനുവദനീയമാണ്; അവർക്ക് തയ്യാറെടുപ്പുകൾ നടത്താനും, താൻ കാത്തിരുന്നത് വന്നെത്തുമ്പോൾ ക്ഷമിക്കാനും അല്ലാഹുവിൻ്റെ പ്രതിഫലത്തിനായി പ്രതീക്ഷ വെക്കാനും അതവന് സഹായകമായിരിക്കും.
- അല്ലാഹുവിൻ്റെ ഖുർആനും നബി -ﷺ- യുടെ സുന്നത്തും മുറുകെ പിടിക്കുക എന്നതാണ് ഫിത്നകളിൽ നിന്നും അഭിപ്രായവ്യത്യാസങ്ങളിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗം.
- നന്മകളിൽ ഭരണാധികാരികളെ കേൾക്കുകയും അനുസരിക്കുകയും ചെയ്യാനുള്ള പ്രോത്സാഹനം. അവരിൽ നിന്ന് അതിക്രമങ്ങളും അനീതിയും സംഭവിച്ചാൽ പോലും അവർക്കെതിരെ വിപ്ലവം നയിച്ചു കൂടാ.
- ഫിത്നകളുടെയും കുഴപ്പങ്ങളുടെയും സമയങ്ങളിൽ യുക്തിഭദ്രമായി നീങ്ങുകയും, നബി -ﷺ- യുടെ സുന്നത്ത് പ്രാവർത്തികമാക്കുകയുമാണ് വേണ്ടത്.
- നിന്നോട് ഒരാൾ അതിക്രമം പ്രവർത്തിച്ചാലും നിൻ്റെ മേലുള്ള ബാധ്യതകൾ നിറവേറ്റുക എന്നതാണ് നിനക്ക് മേൽ നിർബന്ധമായിട്ടുള്ളത്.
- രണ്ട് ഉപദ്രവങ്ങൾ നിശ്ചയമായും സംഭവിക്കുമെങ്കിൽ അവയിൽ താരതമ്യേന ചെറുതോ ഉപദ്രവം കുറഞ്ഞതോ തിരഞ്ഞെടുക്കണം എന്ന പൊതുനിയമത്തിനുള്ള തെളിവാണ് ഈ ഹദീഥ്.