- ഭാവിയിൽ സംഭവിക്കാനിരിക്കുന്ന അദൃശ്യമായ കാര്യങ്ങൾ നബി -ﷺ- അറിയിച്ചു എന്നതും, അവിടുന്ന് അറിയിച്ചതു പോലെത്തന്നെ ആ കാര്യങ്ങൾ സംഭവിച്ചു എന്നതും നബി -ﷺ- യുടെ പ്രവാചകത്വത്തിൻ്റെ തെളിവുകളിൽ പെട്ടതാണ്.
- തിന്മകളിൽ തൃപ്തിപ്പെടുക എന്നതും, അതിൽ പങ്കുചേരുക എന്നതും അനുവദനീയമല്ല. മറിച്ച്, തിന്മകളെ സാധ്യമായ രൂപത്തിൽ എതിർക്കുക എന്നതാണ് നിർബന്ധം.
- ഇസ്‌ലാമിക വിധിവിലക്കുകൾക്ക് വിരുദ്ധമായി ഭരണാധികാരികൾ പുതിയ കാര്യങ്ങൾ ഉണ്ടാക്കിയാൽ അവരെ അതിൽ അനുസരിക്കുക എന്നത് അനുവദനീയമല്ല.
- മുസ്‌ലിം ഭരണാധികാരികൾക്കെതിരിൽ വിപ്ലവം നയിക്കുകയോ പോരാട്ടം നടത്തുകയോ ചെയ്യുന്നത് അനുവദനീയമല്ല. കാരണം അതിലൂടെ വ്യാപകമായ രക്തച്ചൊരിച്ചിലും നാട്ടിൽ അസമാധാനം വ്യാപിക്കലും പോലുള്ള കുഴപ്പങ്ങളാണ് സംഭവിക്കുക. ഭരണാധികാരികളുടെ ഭാഗത്ത് നിന്നുള്ള തിന്മകൾ സഹിക്കലും, അവരുടെ ഉപദ്രവങ്ങളിൽ ക്ഷമ കൈക്കൊള്ളലുമാണ് അതിനേക്കാൾ പ്രയാസം കുറവുള്ളത്.
- നിസ്കാരത്തിൻ്റെ വിഷയം ഏറെ ഗൗരവമുള്ളതാണ്; അല്ലാഹുവിനെ നിഷേധിക്കുന്ന കുഫ്റിനും ഇസ്‌ലാമിനും ഇടയിലുള്ള വേർതിരിവാണത്.