- പ്രവർത്തനങ്ങളിൽ ഇഖ്ലാസ് (അല്ലാഹുവിൻ്റെ പ്രീതി മാത്രം ഉദ്ദേശിക്കുക) കാത്തുസൂക്ഷിക്കാനുള്ള പ്രോത്സാഹനം. അല്ലാഹുവിൻ്റെ തിരുവദനം ഉദ്ദേശിച്ചു കൊണ്ടുള്ള പ്രവർത്തനമല്ലാതെ അവൻ സ്വീകരിക്കുന്നതല്ല.
- അല്ലാഹുവിൻ്റെ പ്രതിഫലം ഉദ്ദേശിച്ചു കൊണ്ട് ചെയ്യേണ്ട ഒരു പ്രവർത്തി കേവല ജീവിത ശൈലിയുടെയോ മറ്റോ ഭാഗമായി ഒരാൾ ചെയ്തു പോയാൽ അതിന് അല്ലാഹുവിങ്കൽ പ്രതിഫലം ഉണ്ടായിരിക്കുന്നതല്ല. അവൻ അല്ലാഹുവിൻ്റെ പ്രീതി ഉദ്ദേശിച്ചാൽ മാത്രമേ അത് ലഭിക്കുകയുള്ളൂ.