- സന്തോഷത്തിന് നന്ദി കാണിക്കുകയും, ദുഃഖത്തിൽ ക്ഷമിക്കുകയും ചെയ്യുന്നതിൻ്റെ ശ്രേഷ്ഠത. ആരെങ്കിലും ഈ നിലപാട് സ്വീകരിച്ചാൽ അവന് ഇരുലോകങ്ങളിലും നന്മ ലഭിക്കുന്നു. എന്നാൽ അല്ലാഹുവിൻ്റെ അനുഗ്രഹത്തിന് നന്ദി കാണിക്കാതെയും പ്രയാസങ്ങളിൽ ക്ഷമിക്കാതെയും നിലകൊണ്ടവന് ഈ പ്രതിഫലം നഷ്ടപ്പെടുകയും അവൻ്റെ മേൽ പാപം രേഖപ്പെടുത്തപ്പെടുകയും ചെയ്യുന്നു.
- അല്ലാഹുവിലുള്ള ഈമാനിൻ്റെ ശ്രേഷ്ഠത. എല്ലാ അവസ്ഥയിലും പ്രതിഫലമുള്ളവനാകുക എന്നത് മുഅ്മിനിന്
- മാത്രമുള്ള പ്രത്യേകതയാണെന്ന ഓർമ്മപ്പെടുത്തലും.
- സന്തോഷവേളകളിൽ അല്ലാഹുവിനോട് നന്ദി കാണിക്കുകയും, പ്രയാസങ്ങളിൽ ക്ഷമ കൈക്കൊള്ളുകയും ചെയ്യുക എന്നത് അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിച്ചവരുടെ സ്വഭാവഗുണങ്ങളിൽ പെട്ടതാണ്.
- അല്ലാഹുവിൻ്റെ വിധി നിർണയത്തിലുള്ള വിശ്വാസം തൻ്റെ ജീവിതത്തിലുണ്ടാകുന്ന എല്ലാ അവസ്ഥാന്തരങ്ങളിലും പരിപൂർണ്ണ തൃപ്തിയുള്ളവനായി ജീവിക്കാൻ മുഅ്മിനിനെ തയ്യാറാക്കുന്നു. എന്നാൽ വിശ്വാസമില്ലാത്തവൻ്റെ അവസ്ഥ ഇതിൽ നിന്ന് വ്യത്യസ്തമാണ്; പ്രയാസം ബാധിച്ചാൽ അവൻ കടുത്ത അക്ഷമയിലും കോപത്തിലുമായിരിക്കും. എന്തെങ്കിലുമൊരു അനുഗ്രഹം അല്ലാഹുവിങ്കൽ നിന്ന് ലഭിച്ചാലാകട്ടെ, അല്ലാഹുവിനെ അനുസരിക്കാനും സൽകർമങ്ങൾ പ്രവർത്തിക്കാനും കഴിയാത്തവിധത്തിൽ അവൻ അതിൽ മുഴുകുന്നത് കാണാം. ചിലർ, അതിനുമപ്പുറം അവയെ അല്ലാഹുവിനെ ധിക്കരിക്കാൻ വേണ്ടി ഉപയോഗപ്പെടുത്തുന്നത് വരെ കാണാം.