- ഇഹലോകത്തിൽ തങ്ങളെ ബാധിക്കുന്ന പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മൂലം അല്ലാഹുവിൽ വിശ്വസിച്ച ദാസന്മാർക്ക് അവരുടെ പാപങ്ങൾ പൊറുത്തു കൊടുക്കുമെന്നത് അല്ലാഹുവിൻ്റെ കാരുണ്യത്തിൽ പെട്ടതാണ്.
- വിശ്വാസമുള്ള ഏതൊരു വ്യക്തിയുടെ കാര്യത്തിലും പരീക്ഷണങ്ങൾ പാപങ്ങൾ പൊറുക്കപ്പെടാനുള്ള കാരണമാണ്. അവൻ ക്ഷമിക്കുകയും പരീക്ഷണങ്ങളിൽ അക്ഷമ കാണിക്കുകയും ചെയ്യാതിരുന്നാൽ അതോടൊപ്പം പ്രതിഫലവും ലഭിക്കും
- എല്ലാ കാര്യങ്ങളിലും ക്ഷമ കൈക്കൊള്ളാനുള്ള പ്രോത്സാഹനം. ഇഷ്ടമുള്ളതിലും അനിഷ്ടകരമായതിലും ക്ഷമ കൈക്കൊള്ളണം. അല്ലാഹു നിർബന്ധമാക്കിയ കാര്യങ്ങൾ നിർവ്വഹിക്കുന്നതിലും, അവൻ നിഷിദ്ധമാക്കിയതിൽ നിന്ന് അകലം പാലിക്കുന്നതിലും ക്ഷമ കൈക്കൊള്ളണം. അതോടൊപ്പം അവൻ്റെ പ്രതിഫലം പ്രതീക്ഷിക്കുകയും ശിക്ഷയെ ഭയപ്പെടുകയും ചെയ്യണം.
- 'വിശ്വാസിയായ പുരുഷനെയും സ്ത്രീയെയും' എന്ന വാക്കിലൂടെ സ്ത്രീകളെ നബി -ﷺ- പ്രത്യേകം എടുത്തു പറഞ്ഞത് ശ്രദ്ധിക്കുക. അവിടുന്ന് 'വിശ്വാസി' എന്നു മാത്രം പറഞ്ഞിരുന്നെങ്കിൽ പോലും, അതിൽ പുരുഷനോടൊപ്പം സ്ത്രീയും ഉൾപ്പെടുമായിരുന്നു. കാരണം ഇസ്‌ലാമിക പ്രമാണങ്ങളിൽ വരുന്ന അത്തരം പ്രയോഗങ്ങൾ ഒരേ പോലെ പുരുഷനെയും സ്ത്രീയെയും ഉൾക്കൊള്ളുന്നതാണ്. പരീക്ഷണം ബാധിച്ചാൽ തിന്മകൾ പൊറുക്കപ്പെടുമെന്ന ഈ വാഗ്ദാനം -പുരുഷന്മാർക്കുള്ളത് പോലെത്തന്നെ- സ്ത്രീകൾക്കും ലഭിക്കുന്നതാണ്.
- പരീക്ഷണങ്ങൾക്ക് പ്രതിഫലവും ശ്രേഷ്ഠതയും ലഭിക്കുമെന്ന ഓർമ്മപ്പെടുത്തൽ, ഒന്നിനു മേൽ ഒന്നായി പരീക്ഷണങ്ങൾ വന്നെത്തുമ്പോൾ അതിൻ്റെ കടുപ്പവും വേദനയും കുറക്കാൻ സഹായിക്കുന്നതാണ്.