- അല്ലാഹു അവൻ്റെ വിശ്വാസികളായ ദാസന്മാർക്ക് നൽകുന്ന ഔദാര്യത്തിൻ്റെയും കാരുണ്യത്തിൻ്റെയും വിശാലത നോക്കൂ; അവരെ ബാധിക്കുന്ന ഏറ്റവും ചെറിയ പ്രയാസങ്ങൾ കൊണ്ട് പോലും അവരുടെ തിന്മകൾ അവൻ പൊറുത്തു നൽകുന്നു.
- തനിക്ക് ബാധിക്കുന്ന പ്രയാസങ്ങളിൽ അല്ലാഹുവിൻ്റെ പക്കൽ പ്രതിഫലം ലഭിക്കുമെന്ന പ്രതീക്ഷയുള്ളവനായിരിക്കണം ഓരോ മുസ്‌ലിമും. ഇപ്രകാരം ഓരോ ചെറുതും വലുതുമായ പ്രയാസങ്ങളിൽ ക്ഷമിക്കാൻ അവന് കഴിഞ്ഞാൽ അതിലൂടെ അവൻ്റെ പദവികൾ ഉയർത്തപ്പെടുകയും, തിന്മകൾക്ക് പ്രായശ്ചിത്തം നൽകപ്പെടുകയും ചെയ്യുന്നതാണ്.