- അല്ലാഹുവിൽ വിശ്വസിച്ച മനുഷ്യനെ സംബന്ധിച്ചിടത്തോളം അവൻ വ്യത്യസ്ത തരത്തിലുള്ള പരീക്ഷണങ്ങൾ നേരിടേണ്ടി വരുന്നതാണ്.
- പരീക്ഷണങ്ങൾ ചിലപ്പോൾ അല്ലാഹു തൻ്റെ അടിമയെ സ്നേഹിക്കുന്നതിൻ്റെ അടയാളമായിരിക്കാം. അവൻ്റെ പദവികൾ ഉയർത്തപ്പെടാനും സ്ഥാനങ്ങൾ ഉന്നതമാകാനും തിന്മകൾ പൊറുക്കപ്പെടാനുമായിരിക്കാം അല്ലാഹു അവന് ഈ പരീക്ഷണങ്ങൾ നൽകിയത്.
- ദുരിതങ്ങൾ ബാധിക്കുമ്പോൾ ക്ഷമിക്കാനും, അക്ഷമ ഒഴിവാക്കാനുമുള്ള ഓർമ്മപ്പെടുത്തൽ.