/ തീർച്ചയായും അല്ലാഹു, അവൻ്റെ ഇളവുകൾ സ്വീകരിക്കുന്നത് അവൻ്റെ കൽപ്പനകൾ നിറവേറ്റുന്നത് പോലെത്തന്നെ ഇഷ്ടപ്പെടുന്നു...

തീർച്ചയായും അല്ലാഹു, അവൻ്റെ ഇളവുകൾ സ്വീകരിക്കുന്നത് അവൻ്റെ കൽപ്പനകൾ നിറവേറ്റുന്നത് പോലെത്തന്നെ ഇഷ്ടപ്പെടുന്നു...

ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "തീർച്ചയായും അല്ലാഹു, അവൻ്റെ ഇളവുകൾ സ്വീകരിക്കുന്നത് അവൻ്റെ കൽപ്പനകൾ നിറവേറ്റുന്നത് പോലെത്തന്നെ ഇഷ്ടപ്പെടുന്നു."
ഇബ്നു ഹിബ്ബാൻ ഉദ്ധരിച്ചത്

വിശദീകരണം

അല്ലാഹു നിയമമാക്കിയ ഇളവുകൾ സ്വീകരിക്കപ്പെടുന്നത് അല്ലാഹുവിന് ഇഷ്ടമാണെന്ന് നബി -ﷺ- അറിയിക്കുന്നു; മതവിധികളിലും കൽപ്പനകളിലുമുള്ള എളുപ്പങ്ങളും, എന്തെങ്കിലും പ്രയാസങ്ങൾ സംഭവിക്കുമ്പോഴുള്ള ഇളവുകളും ഈ പറഞ്ഞതിൽ ഉൾപ്പെടും. യാത്രയിൽ നാലു റക്അത്തുള്ള നിസ്കാരങ്ങൾ രണ്ടായി ചുരുക്കി നിസ്കരിക്കുന്നത് അതിനൊരു ഉദാഹരണമാണ്. അല്ലാഹുവിൻ്റെ നിർബന്ധമായ കൽപ്പനകൾ പ്രാവർത്തികമാക്കുന്നത് അല്ലാഹുവിന് ഇഷ്ടമാണെന്നതു പോലെയാണ് അവൻ്റെ ഇളവുകൾ സ്വീകരിക്കുന്നതിലുള്ള ഇഷ്ടവും. കാരണം രണ്ടും -കൽപ്പനകളും ഇളവുകളും- അല്ലാഹുവിൻ്റെ കൽപ്പന തന്നെയാണ്.

Hadeeth benefits

  1. അല്ലാഹുവിന് അവൻ്റെ അടിമകളോടുള്ള കാരുണ്യം. അവൻ നിയമമാക്കിയ ഇളവുകൾ തൻ്റെ ദാസന്മാർ സ്വീകരിക്കുന്നത് അവന് പ്രിയങ്കരമാണ്.
  2. ഇസ്‌ലാമിക ശരീഅത്തിൻ്റെ - മത നിയമങ്ങൾ - പൂർണ്ണത. മുസ്‌ലിമിനുണ്ടാകുന്ന പ്രയാസങ്ങൾ അത് എടുത്ത് മാറ്റി.