/ നബി -ﷺ- തുമ്മിയാൽ തൻ്റെ കൈകളോ വസ്ത്രമോ വായയുടെ മുകളിൽ വെക്കും; അങ്ങനെ തൻ്റെ ശബ്ദം താഴ്ത്തും...

നബി -ﷺ- തുമ്മിയാൽ തൻ്റെ കൈകളോ വസ്ത്രമോ വായയുടെ മുകളിൽ വെക്കും; അങ്ങനെ തൻ്റെ ശബ്ദം താഴ്ത്തും...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: "നബി -ﷺ- തുമ്മിയാൽ തൻ്റെ കൈകളോ വസ്ത്രമോ വായയുടെ മുകളിൽ വെക്കും; അങ്ങനെ തൻ്റെ ശബ്ദം താഴ്ത്തും."

വിശദീകരണം

നബി -ﷺ- തുമ്മിയാൽ ഇനി പറയുന്ന കാര്യങ്ങൾ ചെയ്യുമായിരുന്നു; 1- തൻ്റെ കയ്യോ, തൻ്റെ വസ്ത്രമോ കൊണ്ട് വായ മൂടും; വായിൽ നിന്നോ മൂക്കിൽ നിന്നോ എന്തെങ്കിലും പുറത്തു വരുകയും, അത് അടുത്തിരിക്കുന്ന വ്യക്തിയെ പ്രയാസപ്പെടുത്തുകയും ചെയ്യാതിരിക്കുന്നതിന് വേണ്ടിയായിരുന്നു അത്. 2- തൻ്റെ ശബ്ദം -ഉച്ചത്തിലാകാത്ത വിധം- താഴ്ത്തും.

Hadeeth benefits

  1. തുമ്മുന്ന സന്ദർഭത്തിൽ നബി -ﷺ- പുലർത്തിയിരുന്ന മര്യാദ. ഇക്കാര്യത്തിൽ അവിടുത്തെ നാം മാതൃകയാക്കേണ്ടതുണ്ട്.
  2. തുമ്മുന്ന സന്ദർഭത്തിൽ വായയും മൂക്കും തുണി കൊണ്ട് പൊത്തിപ്പിടിക്കുന്നത് സുന്നത്താണ്. ഒപ്പമിരിക്കുന്നവർക്ക് പ്രയാസം സൃഷ്ടിക്കുന്ന എന്തെങ്കിലും പുറത്തേക്ക് തെറിക്കാതിരിക്കാൻ അത് സഹായകമാണ്.
  3. തുമ്മുന്ന സന്ദർഭത്തിൽ ശബ്ദം താഴ്ത്തുക എന്നത് നല്ല കാര്യമാണ്. മാന്യമായ സ്വഭാവഗുണവും, സൽസ്വഭാവത്തിൻ്റെ പരിപൂർണ്ണതയുമാണത്.