- ഭക്ഷണം കഴിച്ചുകഴിഞ്ഞാൽ അല്ലാഹുവിനെ സ്തുതിക്കൽ പുണ്യകരമായ കർമ്മമാണ്.
- തൻ്റെ അടിമകൾക്ക് ഭക്ഷണം നൽകുകയും, അവർക്ക് ഉപജീവനത്തിനുള്ള വഴികൾ എളുപ്പമാക്കി നൽകുകയും ചെയ്തവൻ അല്ലാഹുവാണ്; ശേഷം അതിൽ തന്നെ അവരുടെ പാപങ്ങൾ പൊറുക്കാനുള്ള വഴികൾ അവൻ നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു എന്നത് അല്ലാഹുവിൻ്റെ മഹത്തരമായ ഔദാര്യത്തിനുള്ള തെളിവാണ്.
- മനുഷ്യരുടെ എല്ലാ കാര്യവും അല്ലാഹുവിൽ നിന്നാണ്. അവരുടെ ശക്തിയോ കഴിവോ കൊണ്ടല്ല. ലക്ഷ്യത്തിലേക്ക് നയിക്കുന്ന കാരണങ്ങൾ പ്രവർത്തിക്കാൻ മാത്രമേ അവരോട് കൽപ്പിക്കപ്പെട്ടിട്ടുള്ളൂ; (അതിൻ്റെ ഫലം അവരുടെ കയ്യിലല്ല).