- ഉള്ളിയോ, വെളുത്തുള്ളിയോ പോലുള്ളത് കഴിച്ചു കൊണ്ട് മസ്ജിദിൽ വരുന്നതിൽ നിന്ന് നബി -ﷺ- വിലക്കിയിരിക്കുന്നു.
- നിസ്കരിക്കാൻ വരുന്നവർക്ക് പ്രയാസം സൃഷ്ടിക്കുന്ന ദുർഗന്ധമുള്ള എല്ലാ കാര്യങ്ങളും ഈ ഹദീഥിൽ പറയപ്പെട്ടവയോട് ചേർത്തു പറയാവുന്നതാണ്. പുകവലിയും മുറുക്കാനും മറ്റും കാരണമായുണ്ടാകുന്ന വാസനകൾ അതിന് ഉദാഹരണമാണ്.
- നബി -ﷺ- മസ്ജിദിലേക്ക് വരുന്നത് വിലക്കാനുള്ള കാരണം ഉള്ളി കഴിച്ചാൽ ഉണ്ടാകുന്ന മോശമായ മണമാണ്; എന്നാൽ ഈ മണം നീങ്ങുന്ന വിധത്തിൽ ഉള്ളി പാകം ചെയ്യുകയോ മറ്റോ ആണെങ്കിൽ മസ്ജിദിലേക്ക് വരാനുള്ള ഈ വിലക്കും നീങ്ങുന്നതാണ്.
- മസ്ജിദിൽ നിസ്കരിക്കാൻ പോകേണ്ടവർ ഹദീഥിൽ പറയപ്പെട്ട തരം ഭക്ഷണങ്ങൾ കഴിക്കുന്നത് മക്റൂഹാണ്. കാരണം, ജമാഅത്ത് നിസ്കാരം നഷ്ടപ്പെടാൻ അത് കാരണമാക്കുന്നതാണ്. എന്നാൽ മസ്ജിദിലെ ജമാഅത്ത് ഉപേക്ഷിക്കുക എന്ന ദുരുദ്ദേശ്യത്തോടെ ഇത് ഭക്ഷിക്കുക എന്നത് നിഷിദ്ധവും (ഹറാം) ആണ്.
- നബി -ﷺ- ഉള്ളിയും മറ്റും ഭക്ഷിക്കുന്നത് തീർത്തും ഒഴിവാക്കിയത് അവ ഭക്ഷിക്കുന്നത് നിഷിദ്ധമാണെന്നത് കൊണ്ടല്ല. മറിച്ച്, അവിടുത്തേക്ക് ജിബ്‌രീൽ (عليه السلام) യുമായി സംഭാഷണം നടത്തേണ്ടതുണ്ട് എന്നത് കൊണ്ടായിരുന്നു.
- നബി -ﷺ- യുടെ അദ്ധ്യാപനത്തിൻ്റെ മനോഹരമായ രീതി. അവിടുന്ന് ഒരു കാര്യത്തിൻ്റെ വിധിയും, അതിന് പിറകിലുള്ള യുക്തിയും ഒരേ സമയം പഠിപ്പിച്ചു കൊടുക്കുന്നു. ഇത് കേൾവിക്കാർക്ക് കാര്യം കൂടുതൽ ഉൾക്കൊള്ളാൻ സഹായകമാണ്.
- ഖാദ്വീ ഇയാദ്വ് -رَحِمَهُ اللَّهُ- പറയുന്നു: "മസ്ജിദിലേക്ക് വരുന്നതിൽ നിന്നാണ് ഹദീഥിൽ വിലക്കുള്ളത് എങ്കിലും പെരുന്നാൾ മുസ്വല്ലകൾ, ജനാസ നിസ്കാരങ്ങൾ പോലുള്ള ആരാധനകൾക്കായി പൊതുജനം കൂടുന്ന ഇടങ്ങളും പണ്ഡിതന്മാർ ഈ പറഞ്ഞതിൻ്റെ കൂടെ എണ്ണിയിട്ടുണ്ട്. വിജ്ഞാനം തേടുന്ന സ്ഥലങ്ങളും, വിവാഹ സൽക്കാരത്തിന്റെ സ്ഥലങ്ങളും മറ്റും ഇതു പോലെത്തന്നെയാണ്. എന്നാൽ അങ്ങാടികളും മറ്റും ഈ പറഞ്ഞതിൽ ഉൾപ്പെടുകയില്ല."
- പണ്ഡിതന്മാർ പറയുന്നു: "മസ്ജിദിൽ ജനങ്ങളാരും ഇല്ലെങ്കിൽ കൂടെ ഉള്ളി ഭക്ഷിച്ചു കൊണ്ട് അവിടേക്ക് പ്രവേശിക്കരുത് എന്ന സൂചന ഈ ഹദീഥിലുണ്ട്. കാരണം മസ്ജിദുകൾ മലക്കുകളുള്ള സ്ഥലമാണ്; ഹദീഥിലെ പൊതുവായ പ്രയോഗത്തിൽ നിന്ന് അതാണ് മനസ്സിലാകുന്നത്."