- വലതു കൈ കൊണ്ട് ഭക്ഷിക്കുക എന്നത് നിർബന്ധമാണ്; ഇടതു കൈ കൊണ്ട് ഭക്ഷിക്കുന്നത് നിഷിദ്ധവും.
- മതപരമായ വിധിവിലക്കുകൾ പ്രാവർത്തികമാക്കുന്നതിൽ നിന്ന് അഹങ്കാരം കാണിക്കുന്നവർ (അല്ലാഹുവിൻ്റെ) ശിക്ഷക്ക് അർഹരാണ്.
- നബി -ﷺ- യുടെ പ്രാർത്ഥനകൾക്ക് ഉടനടി ഉത്തരം ലഭിച്ചു. അല്ലാഹു അവിടുത്തേക്ക് നൽകിയ ആദരവിൻ്റെ ഭാഗമായിരുന്നു അത്.
- എല്ലാ സന്ദർഭത്തിലും -അത് ഭക്ഷണം കഴിക്കുന്ന വേളയിലാണെങ്കിൽ പോലും- നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും വേണം.