/ ഭക്ഷണം കഴിച്ചാൽ അല്ലാഹുവിനെ സ്തുതിക്കുകയും, വെള്ളം കുടിച്ചാൽ അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്യുന്ന തൻ്റെ അടിമയെ അല്ലാഹു തീർച്ചയായും തൃപ്തിപ്പെടുന്നതാണ്...

ഭക്ഷണം കഴിച്ചാൽ അല്ലാഹുവിനെ സ്തുതിക്കുകയും, വെള്ളം കുടിച്ചാൽ അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്യുന്ന തൻ്റെ അടിമയെ അല്ലാഹു തീർച്ചയായും തൃപ്തിപ്പെടുന്നതാണ്...

അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഭക്ഷണം കഴിച്ചാൽ അല്ലാഹുവിനെ സ്തുതിക്കുകയും, വെള്ളം കുടിച്ചാൽ അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്യുന്ന തൻ്റെ അടിമയെ അല്ലാഹു തീർച്ചയായും തൃപ്തിപ്പെടുന്നതാണ്."
മുസ്ലിം ഉദ്ധരിച്ചത്

വിശദീകരണം

അല്ലാഹു നൽകിയ ഔദാര്യങ്ങൾക്കും അനുഗ്രഹങ്ങൾക്കും അല്ലാഹുവിനോട് നന്ദി പറയുകയും അവനെ സ്തുതിക്കുകയും ചെയ്യുക എന്നത് അല്ലാഹുവിൻ്റെ തൃപ്തി ലഭിക്കാൻ കാരണമാകുന്ന പ്രവർത്തിയാണെന്ന് നബി -ﷺ- അറിയിക്കുന്നു. അതിനാൽ ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്താൽ അവൻ 'അൽഹംദുലില്ലാഹ്' (അല്ലാഹുവിന് സർവ്വ സ്തുതിയും) എന്ന് പറയണം.

Hadeeth benefits

  1. അല്ലാഹുവിൻ്റെ അപാരമായ ഔദാര്യം നോക്കൂ; അവൻ തന്നെ ഉപജീവനം നൽകുകയും, അതിന് അടിമ 'അൽഹംദുലില്ലാഹ്' എന്ന് പറയുന്നത് അവനെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്നു.
  2. വളരെ ലളിതമായ വഴിയിലൂടെ അല്ലാഹുവിൻ്റെ തൃപ്തി നേടിയെടുക്കാൻ സാധിക്കും; ഭക്ഷണ പാനീയങ്ങൾ കഴിച്ചതിന് ശേഷം അല്ലാഹുവിനെ സ്തുതിക്കുക എന്നത് അതിൽ പെട്ടതാണ്.
  3. ഭക്ഷണ പാനീയങ്ങൾ കഴിക്കുമ്പോൾ പാലിക്കേണ്ട മര്യാദകളിൽ പെട്ടതാണ്: അതിന് ശേഷം അല്ലാഹുവിനെ സ്തുതിച്ചു കൊണ്ട് 'അൽഹംദുലില്ലാഹ്' എന്ന് പറയൽ.