- ഭക്ഷണപാനീയങ്ങൾ കഴിക്കുമ്പോഴുള്ള മര്യാദകളിൽ പെട്ടതാണ് തുടക്കത്തിൽ ബിസ്മി ചൊല്ലുക എന്നത്.
- കുട്ടികൾക്ക് അദബുകൾ പഠിപ്പിച്ചു കൊടുക്കണം. പ്രത്യേകിച്ചും തൻ്റെ കീഴിൽ വളരുന്ന കുട്ടികൾക്ക്.
- നബി -ﷺ- യുടെ സൗമ്യതയും, വിശാലമനസ്സും നോക്കൂ; ചെറിയ കുട്ടികളെ പഠിപ്പിക്കുന്നതിലും അവർക്ക് മര്യാദകൾ പകർന്നു നൽകുന്നതിലും അവിടുന്ന് സ്വീകരിച്ച രീതിയിൽ നിന്ന് അത് വ്യക്തമാണ്.
- ഭക്ഷണമര്യാദകളിൽ പെട്ടതാണ് ഒരാൾ തൻ്റെ അടുത്തുള്ള ഭാഗത്ത് നിന്ന് ഭക്ഷണം കഴിക്കുക എന്നത്. എന്നാൽ പാത്രത്തിൽ വ്യത്യസ്ത തരത്തിലുള്ള ഭക്ഷണങ്ങൾ ഉണ്ടെങ്കിൽ അവന് ഉദ്ദേശിക്കുന്നത് എടുക്കാവുന്നതാണ്.
- നബി -ﷺ- പഠിപ്പിച്ചു നൽകിയ മര്യാദകൾ പിൻപറ്റുന്നതിൽ സ്വഹാബികളുടെ ശ്രദ്ധ നോക്കുക. ഉമർ ബ്നു അബീ സലമഃ -رَضِيَ اللَّهُ عَنْهُ- വിൻ്റെ വാക്ക് നോക്കൂ: "പിന്നീടങ്ങോട്ട് അതായിരുന്നു എൻ്റെ ഭക്ഷണരീതി."