- മനസ്സിൽ മിന്നിമറഞ്ഞേക്കാവുന്ന ചിന്തകളും ആലോചനകളും, മനസ്സിൽ മാത്രം അവൻ സംസാരിക്കുന്നതും അവൻ്റെ മനോമുകുരത്തിലൂടെ കടന്നു പോകുന്ന തോന്നലുകളും അല്ലാഹു പൊറുത്തു നൽകിയിരിക്കുന്നു.
- ഒരാൾ തൻ്റെ ഭാര്യയെ ത്വലാഖ് (വിവാഹമോചനം) ചെയ്യാൻ വേണ്ടി ചിന്തിക്കുകയോ, അതിനെ കുറിച്ചുള്ള ചിന്ത അവൻ്റെ മനസ്സിലൂടെ കടന്നു പോവുകയോ ചെയ്താൽ മാത്രം ആ വിവാഹമോചനം സാധുവാകില്ല. കാരണം അവൻ അത് എഴുതുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ അവൻ അത് സംസാരിക്കുകയോ എഴുതുകയോ ചെയ്താൽ ആ ത്വലാഖ് സംഭവിക്കുന്നതാണ്.
- മനസ്സിൽ വന്നു പോകുന്ന ചിന്തകൾ എത്രയെല്ലാം ഗുരുതരവും ഗൗരവപ്പെട്ടതുമായാലും അവ മനസ്സിൽ ഉറക്കുകയോ അവ അനുസരിച്ച് പ്രവർത്തിക്കുകയോ സംസാരിക്കുകയോ ചെയ്യാത്തിടത്തോളം അതിൻ്റെ പേരിൽ ശിക്ഷിക്കപ്പെടുന്നതല്ല.
- മുഹമ്മദ് നബി -ﷺ- യുടെ ജനതക്ക് (ഉമ്മത്തിന്) നൽകപ്പെട്ടിരിക്കുന്ന സ്ഥാനവും പദവിയും. മറ്റുള്ള സമൂഹങ്ങളിൽ നിന്ന് വ്യത്യസ്തതമായി, അവരുടെ മനസ്സുകളിലൂടെ കടന്നു പോകുന്ന ചിന്തകൾക്ക് അവർ ശിക്ഷപ്പെടുന്നതല്ല.