/ നിങ്ങളുടെ സമ്പത്തും നിങ്ങളുടെ ശരീരവും നിങ്ങളുടെ നാവും കൊണ്ട് ബഹുദൈവാരാധകരോട് നിങ്ങൾ പോരാടുക...

നിങ്ങളുടെ സമ്പത്തും നിങ്ങളുടെ ശരീരവും നിങ്ങളുടെ നാവും കൊണ്ട് ബഹുദൈവാരാധകരോട് നിങ്ങൾ പോരാടുക...

അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങളുടെ സമ്പത്തും നിങ്ങളുടെ ശരീരവും നിങ്ങളുടെ നാവും കൊണ്ട് ബഹുദൈവാരാധകരോട് നിങ്ങൾ പോരാടുക."

വിശദീകരണം

അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും നിഷേധിച്ചവരോട് പോരാട്ടത്തിൽ ഏർപ്പെടാൻ നബി -ﷺ- കൽപ്പിക്കുന്നു. സാധ്യമായ എല്ലാ വഴികളിലൂടെയും ആ പോരാട്ടത്തിൽ പങ്കുചേരാനും, അതിലൂടെ അല്ലാഹുവിൻ്റെ വചനം ഉന്നതമാക്കുന്നതിനായി പരിശ്രമിക്കാനും അവിടുന്ന് ആജ്ഞാപിക്കുകയും ചെയ്യുന്നു. നബി -ﷺ- കൽപ്പിച്ച ഈ പോരാട്ടത്തിൻ്റെ ഭാഗമാണ്: ഒന്ന്: സമ്പത്ത് കൊണ്ട് അവരോട് പോരാടുക എന്നത്. ആയുധങ്ങൾ വാങ്ങുന്നതിനും യുദ്ധത്തിൽ പങ്കെടുക്കുന്ന പോരാളികൾക്ക് വേണ്ട ചെലവുകൾ നിർവ്വഹിക്കുന്നതിനും പണം ചെലവഴിക്കുന്നത് അതിന് ഉദാഹരണമാണ്. രണ്ട്: ശരീരം കൊണ്ടും ആരോഗ്യം കൊണ്ടും അവർക്കെതിരെ പോരാടാനായി പുറപ്പെടുകയും, അവരുടെ ആക്രമണങ്ങളെ പ്രതിരോധിക്കുകയും ചെയ്യുക. മൂന്ന്: നാവ് കൊണ്ട് അവരെ ഈ മതത്തിലേക്ക് ക്ഷണിക്കുകയും, അവർക്ക് മേൽ അല്ലാഹുവിൻ്റെ തെളിവ് സ്ഥാപിക്കുകയും, അവരെ അതിന് വിരുദ്ധമായതിൽ നിന്ന് വിലക്കുകയും, അവരുടെ ആശയക്കുഴപ്പങ്ങൾക്ക് മറുപടി നൽകുകയും ചെയ്യുക.

Hadeeth benefits

  1. ബഹുദൈവാരാധകരോട് ശരീരം കൊണ്ടും സമ്പത്ത് കൊണ്ടും നാവ് കൊണ്ടും പോരാടാനുള്ള പ്രേരണയും പ്രോത്സാഹനവും ഈ ഹദീഥിലുണ്ട്. എല്ലാവരും അവരവർക്ക് സാധിക്കുന്നത് ഈ മേഖലയിൽ ചെയ്യണം എന്നും, ബഹുദൈവാരാധകർക്കെതിരെയുള്ള പോരാട്ടവും യുദ്ധവും കേവലം ശരീരം കൊണ്ട് മാത്രമല്ല എന്നും ഈ ഹദീഥ് പഠിപ്പിക്കുകയും ചെയ്യുന്നു.
  2. അല്ലാഹുവിൻ്റെ മാർഗത്തിൽ പോരാടണം എന്ന നബി -ﷺ- യുടെ കൽപ്പനയിൽ നിന്ന് അത് നിർബന്ധമാണെന്നും, ഓരോ വ്യക്തികളുടെ മേലും അത് വ്യക്തിപരമായ ബാധ്യതയാണെന്നും മനസ്സിലാക്കാം. എന്നാൽ അത് ഒരു പൊതുബാധ്യതയാകുന്ന സന്ദർഭങ്ങളും ചിലതുണ്ട്.
  3. അല്ലാഹു അവൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യാൻ കൽപ്പിച്ചതിൻ്റെ കാരണം പലതുണ്ട്. അവയിൽ ചിലത് വിവരിക്കാം. (1) ബഹുദൈവാരാധനയെയും ബഹുദൈവാരാധകരെയും എതിരിടുക എന്നത്. കാരണം അല്ലാഹു ഒരിക്കലും സ്വീകരിക്കുകയോ അംഗീകരിക്കുകയോ ചെയ്യാത്ത കാര്യമാണ് ശിർക്ക് (ബഹുദൈവാരാധന) എന്നത്. (2) അല്ലാഹുവിലേക്കുള്ള പ്രബോധനത്തിൻ്റെ വഴിയിൽ നേരിടുന്ന തടസ്സങ്ങളെ എടുത്തു നീക്കുക എന്നത്. (3) ഇസ്‌ലാമിക വിശ്വാസത്തിന് വിരുദ്ധമാകുന്ന സർവ്വ കാര്യങ്ങളിൽ നിന്നും അതിനെ സംരക്ഷിക്കുക. (4) മുസ്‌ലിംകളെയും അവരുടെ നാടുകളെയും അഭിമാനത്തെയും സമ്പത്തിനെയും സംരക്ഷിക്കുക.