- ഹജ്ജിലും ഉംറയിലും തൽബിയ്യത് ചൊല്ലുക എന്നത് ഇസ്‌ലാമിൽ പഠിപ്പിക്കപ്പെട്ട കാര്യമാണ്. നിസ്കാരത്തിൻ്റെ ചിഹ്നം (അതിൻ്റെ തുടക്കത്തിൽ ചൊല്ലുന്ന) തക്ബീറതുൽ ഇഹ്റാമാണെന്നതു പോലെ, ഹജ്ജിൻ്റെ ചിഹ്നമാണ് തൽബിയ്യത്. ഈ ദിക്റിൻ്റെ പ്രാധാന്യം അതിൽ നിന്ന് മനസ്സിലാക്കാം.
- ഇബ്നുൽ മുനയ്യിർ പറയുന്നു: "തൽബിയ്യത്ത് അല്ലാഹു നിശ്ചയിച്ചതിൽ തൻ്റെ ദാസന്മാർക്കുള്ള അല്ലാഹുവിൻ്റെ ആദരവ് പ്രകടമാണ്. കാരണം അവർ അവൻ്റെ ഭവനത്തിലേക്ക് വന്നെത്തിയത് അവൻ്റെ ക്ഷണപ്രകാരമാണ് എന്ന സൂചന തൽബിയ്യത്തിൻ്റെ വാക്കുകളിലുണ്ട്."
- നബി (ﷺ) യുടെ തൽബിയ്യത്തിൻ്റെ വാചകങ്ങൾ നിരന്തരം പറയുക എന്നതാണ് അഭികാമ്യം. എന്നാൽ ഇബ്നു ഉമർ ( رضي الله عنهما) പറയാറുണ്ടായിരുന്ന വാക്കുകൾ നബി (ﷺ) അദ്ദേഹത്തിന് അംഗീകരിച്ചു നൽകിയിട്ടുണ്ട് എന്നതിനാൽ നബി (ﷺ) പറഞ്ഞതിൽ കൂടുതൽ പറയുന്നതിൽ തെറ്റില്ല.
- ഇബ്നു ഹജർ (رحمه الله) പറയുന്നു: "ഇതാണ് ഏറ്റവും കൃത്യമായ വീക്ഷണം. നബി (ﷺ) യിൽ നിന്ന് സ്ഥിരപ്പെട്ട തൽബിയ്യത്തിൻ്റെ രൂപം അവൻ വേറിട്ടു ചൊല്ലട്ടെ. സ്വഹാബികൾ ചൊല്ലാറുണ്ടായിരുന്ന ഏതെങ്കിലും വാചകങ്ങളോ, സന്ദർഭത്തിന് യോജിച്ച ഏതെങ്കിലും ദിക്റുകൾ സ്വയം പറയുകയോ ചെയ്യുന്നെങ്കിൽ നബി (ﷺ) യുടെ വാചകങ്ങളോട് അത് ഇടകലർത്തി പറയരുത്.
- തശഹ്ഹുദിൻ്റെ ശേഷമുള്ള പ്രാർത്ഥനയോട് സദൃശ്യമാണ് ഇക്കാര്യം. തശഹ്ഹുദ് ചൊല്ലിക്കഴിഞ്ഞതിന് ശേഷം ഒരാൾ തനിക്ക് ഇഷ്ടമുള്ള ദുആ ചൊല്ലട്ടെ എന്ന് നബി (ﷺ) പറഞ്ഞിട്ടുണ്ടല്ലോ; നബി (ﷺ) യിൽ നിന്ന് സ്ഥിരപ്പെട്ട ദിക്റുകൾക്ക് ശേഷമാണ് അവ ചൊല്ലേണ്ടത് എന്നത് അതിൽ നിന്ന് മനസ്സിലാക്കാം."
- തൽബിയ്യത് പുരുഷന്മാർ ശബ്ദമുയർത്തി കൊണ്ട് ചൊല്ലൽ സുന്നത്താണ്. എന്നാൽ സ്ത്രീകൾ -ഫിത്ന ഭയപ്പെടുന്നതിനാൽ- തൽബിയ്യതിൻ്റെ ശബ്ദം താഴ്ത്തുകയാണ് വേണ്ടത്.