- ഫിസ്ഖ് (തിന്മകൾ പ്രവർത്തിക്കൽ) എല്ലാ സന്ദർഭങ്ങളിലും നിഷിദ്ധമാണെങ്കിലും ഹജ്ജിൻ്റെ സന്ദർഭത്തിനുള്ള പ്രാധാന്യവും സ്ഥാനവും പരിഗണിച്ചു കൊണ്ട് പ്രസ്തുത വേളയിൽ അതിൻ്റെ ഗൗരവം അധികരിക്കുന്നതാണ്.
- മനുഷ്യർ ജനിക്കുന്നത് തിന്മകളിൽ നിന്ന് പരിശുദ്ധനായി കൊണ്ടാണ്. മറ്റൊരാളുടെയും തിന്മകൾ അവൻ തൻ്റെ മുതുകിൽ വഹിക്കുന്നില്ല.