/ ലൈലതുൽ ഖദ്റിൽ ആരെങ്കിലും വിശ്വാസത്തോടെയും പ്രതിഫലേഛയോടെയും നിന്നു നിസ്കരിച്ചാൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങൾ അവന് പൊറുത്തു നൽകപ്പെടുന്നതാണ്...

ലൈലതുൽ ഖദ്റിൽ ആരെങ്കിലും വിശ്വാസത്തോടെയും പ്രതിഫലേഛയോടെയും നിന്നു നിസ്കരിച്ചാൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങൾ അവന് പൊറുത്തു നൽകപ്പെടുന്നതാണ്...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ലൈലതുൽ ഖദ്റിൽ ആരെങ്കിലും വിശ്വാസത്തോടെയും പ്രതിഫലേഛയോടെയും നിന്നു നിസ്കരിച്ചാൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങൾ അവന് പൊറുത്തു നൽകപ്പെടുന്നതാണ്."
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

റമദാനിലെ അവസാനത്തെ പത്തിൽ രാത്രി നിസ്കാരം നിർവ്വഹിക്കുന്നതിൻ്റെ ശ്രേഷ്ഠതയെ കുറിച്ചാണ് നബി ﷺ ഈ ഹദീഥിൽ വിവരിക്കുന്നത്. ആരെങ്കിലും പ്രസ്തുത രാത്രികൾക്കുള്ള ശ്രേഷ്ഠതയിൽ വിശ്വസിച്ചു കൊണ്ടും, തൻ്റെ പ്രവർത്തനങ്ങൾക്ക് അല്ലാഹുവിൻ്റെ പ്രതിഫലം ഉദ്ദേശിച്ചു കൊണ്ടും നിസ്കാരവും പ്രാർത്ഥനകളും ഖുർആൻ പാരായണവും ദിക്റുകളുമായി മുഴുകിയാൽ അവൻ്റെ മുൻകഴിഞ്ഞ തെറ്റുകളെല്ലാം അവന് പൊറുക്കപ്പെടുന്നതാണ്.

Hadeeth benefits

  1. ലൈലത്തുൽ ഖദ്റിൻ്റെ ശ്രേഷ്ഠതയും, പ്രസ്തുത രാത്രികളിൽ നിസ്കാരം നിർവ്വഹിക്കാനുള്ള പ്രോത്സാഹനവും.
  2. സത്യസന്ധമായ ഉദ്ദേശ്യമില്ലാതെ (നിയ്യത്ത്) സൽകർമ്മങ്ങൾ അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടുന്നതല്ല.
  3. അല്ലാഹുവിൻ്റെ ഔദാര്യവും അവൻ്റെ മഹത്തരമായ കാരുണ്യവും നോക്കൂ! ആരെങ്കിലും ലൈലത്തുൽ ഖദ്റിൽ വിശ്വാസത്തോടെയും പ്രതിഫലേഛയോടെയും നിന്നു നിസ്കരിച്ചാൽ അവൻ്റെ മുൻകഴിഞ്ഞ തെറ്റുകൾ പൊറുക്കപ്പെടുന്നതാണ്.