- ചെറിയ പെരുന്നാൾ, വലിയ പെരുന്നാൾ, (അതിന് ശേഷമുള്ള മൂന്ന് ദിവസങ്ങളായ) അയ്യാമുത്തശ്‌രീഖ് എന്നിവയിൽ നോമ്പ് നോൽക്കുന്നത് നിഷിദ്ധമായ ഹറാമാണ്. ബലിയർപ്പണത്തിൻ്റെ ദിവസത്തിന് ശേഷമുള്ള ദിവസങ്ങളാണ് അയ്യാമുത്തശ്‌രീഖ്; അന്നേ ദിവസം ബലിയർപ്പിക്കാൻ മൃഗത്തെ ലഭിക്കാത്ത (ഹാജിമാർക്ക്) നോമ്പെടുക്കാൻ അനുവാദമുണ്ട്.
- ഇബ്നു ഹജർ (رحمه الله) പറയുന്നു: "രണ്ടു പെരുന്നാൾ ദിവസങ്ങളുടെയും വിശേഷണം നബി (ﷺ) ഹദീഥിൽ വിവരിച്ചതിൽ നിന്ന് അന്നേ ദിവസം നോമ്പെടുക്കൽ വിലക്കപ്പെട്ടതിൻ്റെ കാരണം മനസ്സിലാക്കുക എന്ന പ്രയോജനം ലഭിക്കുന്നതാണ്.
- ഈദുൽ ഫിത്ർ
- നോമ്പിൽ നിന്നുള്ള വേറിടലും, റമദാനിൻ്റെ നോമ്പ് പൂർത്തീകരിച്ചതിൻ്റെ നന്ദിപ്രകടനവും, റമദാൻ മാസത്തിൻ്റെ അതിര് വേർതിരിക്കലുമാണ്. ബലി പെരുന്നാളാകട്ടെ, ബലിയർപ്പിച്ചവർക്ക് തങ്ങളുടെ ബലിമാംസത്തിൽ നിന്ന് ഭക്ഷിച്ചു കൊണ്ട് അല്ലാഹുവിനെ ഇബാദത്ത് ചെയ്യാനുള്ള വഴിയും."
- ഓരോ സന്ദർഭത്തിലെയും സാഹചര്യത്തിലെയും വിധിവിലക്കുകൾ പ്രസ്തുത വേളകളിൽ പഠിപ്പിച്ചു നൽകുക എന്നത് ഖതീബുമാർ അവരുടെ ഖുതുബകളിൽ
- ശ്രദ്ധിക്കേണ്ട കാര്യമാണ്.
- ബലിയർപ്പിക്കപ്പെട്ട മൃഗത്തിൻ്റെ മാംസം ഭക്ഷിക്കുക എന്നത് പുണ്യകരമാണ്.