- മസ്ജിദുകളിൽ ഇഅ്തികാഫ് ഇരിക്കുക എന്നത് പുണ്യകർമ്മമാണ്. അത് സ്ത്രീകൾക്കാണെങ്കിലും -ഇസ്‌ലാമിക മര്യാദകൾ പാലിച്ചു കൊണ്ടും, ഫിത്നകളിൽ നിന്ന് സുരക്ഷിതമായ സാഹചര്യത്തിലും-അനുവദനീയമാണ്.
- റമദാനിലെ അവസാനത്തെ പത്തിൽ ഇഅ്തികാഫ് ഇരിക്കുന്നത് വളരെ പ്രബലമായ സുന്നത്താണ്. കാരണം, നബി -ﷺ- ഇക്കാര്യം തുടർച്ചയായി ചെയ്തിരുന്നു.
- ഇഅ്തികാഫ് എന്നത് ദുർബലമാക്കപ്പെട്ടിട്ടില്ല. ഇന്നും നിലനിൽക്കുന്ന സുന്നത്താണത്. നബി -ﷺ- യുടെ കാലശേഷം പത്നിമാരുടെ ഇഅ്തികാഫ് ഇതിനുള്ള തെളിവാണ്.