- നോമ്പിൻ്റെ ശ്രേഷ്ഠത; ഇഹലോകത്ത് നോമ്പ് മനുഷ്യനെ ദേഹേഛകളിൽ നിന്ന് തടയുകയും, പരലോകത്ത് നരകത്തിൽ നിന്ന് അതവനെ സംരക്ഷിക്കുകയും ചെയ്യുന്നു.
- നോമ്പിൻ്റെ മര്യാദകളിൽ പെട്ടതാണ് മോശമായ വാക്കുകളും അനാവശ്യ സംസാരങ്ങളും ഉപേക്ഷിക്കുക എന്നത്. നോമ്പുകാരൻ ജനങ്ങളുടെ ഉപദ്രവങ്ങളിൽ ക്ഷമിക്കുകയും അവരുടെ അതിക്രമത്തെ ക്ഷമ കൊണ്ടും നല്ല പ്രവർത്തനം കൊണ്ടും നേരിടുകയുമാണ് ചെയ്യേണ്ടത്.
- നോമ്പുകാരനും മറ്റു ഇബാദത്തുകൾ നിർവ്വഹിക്കുന്നവനും തങ്ങളുടെ ഇബാദത്ത് പൂർത്തീകരിക്കാൻ സാധിച്ചതിൻ്റെ പേരിൽ സന്തോഷിച്ചാൽ അവൻ്റെ പാരത്രികമായ പ്രതിഫലത്തിൽ കുറവ് വരുകയില്ല.
- പരിപൂർണ്ണ സന്തോഷം അല്ലാഹുവിനെ സ്വർഗത്തിൽ കണ്ടുമുട്ടുമ്പോൾ മാത്രമാണ്. അപ്പോഴാണ് ക്ഷമാശീലർക്കും നോമ്പുകാർക്കുമെല്ലാം കണക്കില്ലാതെ പ്രതിഫലം നൽകപ്പെടുക.
- ആവശ്യ സന്ദർഭങ്ങളിലും എന്തെങ്കിലും ദീനനുവദിച്ച ഗുണഫലം ഉദ്ദേശിച്ചു കൊണ്ടുമാണെങ്കിൽ താൻ ചെയ്യുന്ന നന്മ ജനങ്ങളെ അറിയിക്കുന്നത് ലോകമാന്യത്തിൽ പെടുകയില്ല. ശണ്ഠ കൂടാൻ വരുന്നവനോട് 'ഞാൻ നോമ്പുകാരനാണ്' എന്ന് പറയാൻ നബി -ﷺ- പഠിപ്പിച്ചതിൽ നിന്ന് ഈ പാഠം മനസ്സിലാക്കാം.
- ഒരാൾ യഥാർത്ഥ നോമ്പുകാരനാകുന്നതും, അവൻ്റെ നോമ്പിന് പൂർണ്ണത ലഭിക്കുന്നതും അയാളുടെ ശരീരാവയങ്ങൾ തിന്മകളിൽ നിന്നും, നാവ് കളവിൽ നിന്നും മ്ലേഛമായ വാക്കുകളിൽ നിന്നും, അവൻ്റെ ആമാശയം ഭക്ഷണത്തിൽ നിന്നും വെള്ളത്തിൽ നിന്നും 'നോമ്പെടുക്കുമ്പോൾ' മാത്രമാണ്.
- നോമ്പിൻ്റെ സന്ദർഭത്തിൽ അട്ടഹാസവും ഒച്ചവെക്കലും തർക്കങ്ങളും നിർബന്ധമായും ഉപേക്ഷിക്കണം. അതല്ലാത്ത സന്ദർഭങ്ങളിലും അവ വിലക്കപ്പെട്ടതാണെങ്കിലും നോമ്പിൻ്റെ വേളയിൽ അക്കാര്യം കൂടുതൽ ഗൗരവമുള്ളതാണെന്ന് മാത്രം.
- അല്ലാഹു പറഞ്ഞതായി നബി ﷺ അറിയിക്കുന്ന ഹദീഥുകളിൽ പെട്ടതാണ് ഈ ഹദീഥ്. 'ഖുദ്സിയായ ഹദീഥ്' എന്നാണ് ഇതിനെ വിശേഷിപ്പിക്കാറുള്ളത്. അല്ലാഹുവിൻ്റെ പക്കൽ നിന്നുള്ള വാക്കും ആശയവുമാണ് ഇത്തരം ഹദീഥുകളിൽ ഉണ്ടാവുക. എന്നാൽ വിശുദ്ധ ഖുർആനിന് പറയപ്പെട്ടത് പോലുള്ള പ്രത്യേകമായ ശ്രേഷ്ഠതകളും പ്രതിഫലങ്ങളും ഈ ഹദീഥുകൾക്ക് പറയാവതല്ല; ഖുർആനിൻ്റെ കേവല പാരായണം തന്നെ ഇബാദത്താണ് എന്നതും, പാരായണത്തിന് മുൻപ് വുദൂഅ് ചെയ്യണമെന്നതും, ഖുർആൻ പോലെ മറ്റൊന്ന് കൊണ്ടുവരാമോ എന്ന വെല്ലുവിളിയും മറ്റുമെല്ലാം ഖുർആനിൻ്റെ മാത്രം പ്രത്യേകതകളാണ്.