/ വിൽക്കുമ്പോഴും വാങ്ങുമ്പോഴും കടം തിരിച്ചു ചോദിക്കുമ്പോഴും വിട്ടുവീഴ്‌ച പുലർത്തുന്ന ഒരാൾക്ക് അല്ലാഹു കാരുണ്യം ചൊരിയട്ടെ...

വിൽക്കുമ്പോഴും വാങ്ങുമ്പോഴും കടം തിരിച്ചു ചോദിക്കുമ്പോഴും വിട്ടുവീഴ്‌ച പുലർത്തുന്ന ഒരാൾക്ക് അല്ലാഹു കാരുണ്യം ചൊരിയട്ടെ...

ജാബിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "വിൽക്കുമ്പോഴും വാങ്ങുമ്പോഴും കടം തിരിച്ചു ചോദിക്കുമ്പോഴും വിട്ടുവീഴ്‌ച പുലർത്തുന്ന ഒരാൾക്ക് അല്ലാഹു കാരുണ്യം ചൊരിയട്ടെ."
ബുഖാരി ഉദ്ധരിച്ചത്

വിശദീകരണം

കച്ചവടത്തിൽ എളുപ്പവും ഔദാര്യവും കാത്തുസൂക്ഷിക്കുന്നവർക്ക് വേണ്ടി നബി -ﷺ- കാരുണ്യത്തിന് വേണ്ടി പ്രാർത്ഥിച്ചിരിക്കുന്നു. വസ്തു വാങ്ങുന്നവനോട് വിലയുടെ കാര്യത്തിൽ കടുപ്പം കാണിക്കാതിരിക്കുകയും, നല്ല സ്വഭാവത്തിൽ പെരുമാറുകയും ചെയ്യുന്നത് ഈ പറഞ്ഞതിൽ ഉൾപ്പെടും. ഇതു പോലെ ഒരാളിൽ നിന്ന് വസ്തു വാങ്ങുമ്പോൾ അവൻ്റെ വസ്തുവിൻ്റെ വില പറ്റെ കുറക്കാതിരിക്കുകയും, വിൽപ്പനവസ്തുവിൻ്റെ വില ഇടിക്കാതിരിക്കുന്നതും സൗമ്യതയുടെ ഭാഗമാണ്. അവന് കിട്ടാനുള്ള കടം തിരിച്ചു ചോദിക്കുമ്പോൾ ഔദാര്യവും ലാളിത്യവും ഉദാരതയും പുലർത്തുന്നതും ഈ പറഞ്ഞതിൻ്റെ ഭാഗം തന്നെ. ദരിദ്രരോടും ആവശ്യക്കാരോടും അവനൊരിക്കലും കാഠിന്യം പുലർത്തരുത്. മറിച്ച് സൗമ്യതയോടെയും അലിവോടെയും അവരോട് ആവശ്യപ്പെടുക. പ്രയാസമുള്ളവന് അവധി നീട്ടിക്കൊടുക്കുകയും ചെയ്യുക.

Hadeeth benefits

  1. മനുഷ്യർക്കിടയിലുള്ള ബന്ധങ്ങൾ നല്ലവിധത്തിൽ കാത്തുസൂക്ഷിക്കുക എന്നത് ഇസ്‌ലാമിക നിയമങ്ങളുടെ പൊതുലക്ഷ്യങ്ങളിൽ പെട്ടതാണ്.
  2. മനുഷ്യർക്കിടയിലെ ഇടപാടുകളിലും കച്ചവടങ്ങളിലും മറ്റുമെല്ലാം ഉന്നതമായ സ്വഭാവഗുണങ്ങൾ പുലർത്താനുള്ള പ്രേരണയും പ്രോത്സാഹനവും.